Thursday, September 18, 2014

ഓണാഘോഷം


വ്യത്യസ്തങ്ങളായ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായി. എല്ലാ ക്ലാസ്സിലും കുട്ടികള്‍ പൂക്കളങ്ങള്‍ തീര്‍ത്തു. നാട്ടില്‍ കിട്ടുന്ന നാടന്‍ പൂക്കള്‍ മാത്രമാണ് പൂക്കളങ്ങള്‍ക്കായി ഉപയോഗിച്ചത്. പൂക്കളങ്ങള്‍ തീര്‍ത്തവര്‍ക്കെല്ലാം സമ്മാനങ്ങളും നല്‍കി.  കസേര കളി, മിഠായി പെറുക്കല്‍, കളത്തില്‍ കയറല്‍ തുടങ്ങിയ മത്സരങ്ങളുമുണ്ടായിരുന്നു ആവേശം പകരാന്‍. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമ്മമാരാണ് സമ്മാന വിതരണം നടത്തിയത്. 

No comments:

Post a Comment